കൊച്ചിയിൽ ഒരു കൊവിഡ് മരണം കൂടി. പള്ളിക്കര സ്വദേശി അബൂബക്കർ ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. 72 വയസ്സായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 23 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊച്ചിയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കൊവിഡ് മരണമാണിത്.
ഇടുക്കി രാജക്കാട് സ്വദേശി സി വി വിജയൻ ആണ് എറണാകുളത്ത് ഇന്ന് മരിച്ച മറ്റൊരാൾ. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സമ്പർക്കം വഴിയാണ് ഇയാൾക്ക് രോഗം ബാധിച്ചത്. അതിനിടെ ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച ആൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണപെട്ടത്.
Content Highlights; covid death kerala