വയനാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid to 7 people who participated funeral in wayanad

വയനാട് തവിഞ്ഞാലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്തെ വിവാഹ ചടങ്ങിൽ പങ്കെടുത്ത പലർക്കും രോഗ ലക്ഷണങ്ങളുണ്ട്. ആൻ്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കൂടുതൽ ആൻ്റിജൻ പരിശോധന പ്രദേശത്ത് നടത്തും. ഇന്നലെ മാത്രം 28 പേർക്കായിരുന്നു ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 14 പേർക്ക് സമ്പർക്കം വഴിയായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 384 ആയി.

Content Highlights; covid to 7 people who participated funeral in wayanad