കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ 33 പേർക്ക് കൊവിഡ്

ettumanoor market confirmed 33 covid new case

കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിലെ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് 33 പേർക്ക് രോഗം കണ്ടെത്തിയത്. മാർക്കറ്റിലെ അമ്പതോളം പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 33 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. മാർക്കറ്റിൽ അതീവ ജാഗ്രതയാണ് നൽകിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ് ഹൈറിസിക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റുമാനൂർ മാർക്കറ്റ്. നേരത്തെ നടത്തിയ പരിശോധനയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ പരമാവധി ശ്രമം തുടങ്ങിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി

Content Highlights; ettumanoor market confirmed 33 covid new case