സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യബസ് സർവീസ് നിർത്തി വെക്കും. ബസ്സുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. പെട്രോൾ ഡീസൽ വില ക്രമാതീതമായി ഉയരുന്നത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബസ് സർവീസ് നിർത്തി വെക്കാൻ സംയുക്ത സമര സമിതി തീരുമാനിച്ചത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുള്ള കിലോമീറ്റർ പരിധി കുറച്ചായിരുന്നു നിരക്ക് വർധിപ്പിച്ചത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂലം നിരവധി മേഖലകൾ കണ്ടെൻ്റമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ പ്രദേശങ്ങളിലേക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യവുമാണ് നിലവിലുള്ളത്. ആകെ 494 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. മാത്രവുമല്ല കൊവിഡ് ഭീതി മൂലം ബസിൽ യാത്ര ചെയ്യാൻ പലരും മടിക്കുന്ന സാഹചര്യവും കൂടി കണക്കിലെടുത്താണ് സർവീസ് നിർത്തി വെക്കാൻ സമിതി തീരുമാനിച്ചത്.
Content Highlights; kerala private buses stop service