കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന ഒരാൾ കൂടി മരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച റുഖിയബിയുടെ മകളുടെ ഭർത്താവ് മുഹമ്മദലിയാണ് നിരീക്ഷണത്തിലിരിക്കെ മരിച്ചത്. റുഖിയബിയുടെ മകൾ ഷാഹിദയും കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്. രോഗ വ്യാപന കേന്ദ്രമായി മാറിയ ഓർക്കാട്ടേരിയിലെ അസ്മ ബേക്കറിയുമായി ബന്ധപെട്ടവരിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഫറോഖ് മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.
Content Highlights; man under covid obsevation dies in kozhikkode