ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Manager of Tata's COVID hospital in Kasaragod tests positive

ചെമ്മനാട് പഞ്ചായത്തിൽ ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനായെത്തിയ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടാറ്റയുടെ കൊച്ചി യൂണിറ്റിൽ നിന്നും ഏപ്രിൽ ഏഴിന് വന്ന തെലങ്കാന സ്വദേശിയാണ് ഇയാൾ. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശരീര വേദനയെ തുടർന്ന് 23 ന് സ്വമേധയാ സ്രവം പരിശോധനക്ക് നൽകി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ധേഹം. രോഗ ഉറവിടം വ്യക്തമല്ല.

ഇയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കി. നിർമ്മാണ യൂണിറ്റിലേക്ക് രണ്ടാഴ്ചക്കുള്ളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും സാമഗ്രികളുമായി ട്രെയിലറുകൾ എത്തിയിരുന്നു. ആശങ്ക ഒഴിവാക്കുന്നതിനായി മുഴുവൻ ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കാൻ ആവശ്യപെട്ടതായി ടാറ്റ ഭരണ വിഭാഗം കൊച്ചി മേഖലാ മേധാവി വ്യക്തമാക്കി.

Content Highlights; Manager of Tata’s COVID hospital in Kasaragod tests positive