സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌണില്ല; രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപെടുത്തും

no complete lock down in kerala

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക്ഡൌൺ അപ്രായോഗികമാണെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്താനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഇന്നത്തെ മന്ത്രി സഭാ യോഗം. ധന ബിൽ പാസാക്കുന്നതിനുള്ള ഓർഡിനൻസ് ഇറക്കാനും ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു.

Content Highlights; no complete lock down in kerala