സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണപെട്ടത്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു. സംസ്ഥാനത്ത് ഇന്ന് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്കാണ്. ഞായറാഴ്ച മരിച്ച കാസർകോഡ് സ്വദേശിക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
Content Highlights; again covid death kerala