ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ

covid 19 death crossed 150000 in america

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നിരിക്കുകയാണ്. മരണം 655862 ആയി. അമേരിക്കയിലും, ബ്രസീലിലും, ഇന്ത്യയിലുമാണ് ഏറ്റവും കൂടുതൽ രോഗികൾ. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തിനടുത്തെത്തി. വോൾഡോ മീറ്റർ കണക്കു പ്രകാരം 24 മണിക്കൂറിനിടെ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 33000 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

അമേരിക്കയിൽ 24 മണിക്കൂറിനിടെ 60003 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 4431842 കൊവിഡ് ബാധിതരാണ് അമേരിക്കയിലുള്ളത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 567 പേരും ബ്രസീലിൽ 627 പേരുമാണ് മരണപെട്ടത്. ബ്രസീലിലും സ്ഥിതി രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

23579 കേസുകളാണ് 24 മണിക്കൂറിനിടെ ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്. 2443480 പേർക്കാണിതു വരെ കൊവിഡ് ബാധിച്ചത്. 87679 മരണവും റിപ്പോർട്ട് ചെയ്തു. കൊളംബിയയിൽ എണ്ണായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിൽ ഏഴായിരത്തിലധികവും, മെക്സിക്കോയിലും റഷ്യയിലും അയ്യായിരത്തിലധികം ആളുകൾക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു.

Content Highlights; covid 19 death crossed 150000 in america