കൊവിഡ് ഭീതിയിൽ കേരളം; ആകെ രോഗ ബാധിതരിൽ മൂന്ന് ശതമാനവും ആരോഗ്യ പ്രവർത്തകർ

സംസ്ഥാനത്ത് ആശങ്കയേറ്റി ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് രേഗബാധ. 444 ആരോഗ്യ പ്രവർത്തകർക്കാണിതു വരെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗ ബാധിതരിൽ മൂന്ന് ശതമാനവും ആരോഗ്യ പ്രവർത്തകരാണ്. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ 18 ശതമാനം പേർ ഡോക്ടർമാരും, 24 ശതമാനം ആളുകളും നഴ്സുമാരുമാണ്. മെഡിക്കൽ കോളേജ് ആശുപത്രികൾ, ആർസിസി, സ്വകാര്യ ആശുപത്രികൾ ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം രോഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

ഡോക്ടമാരുൾപെടെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിലെ അടക്കം എല്ലാ ചികിത്സാ വിഭാഗങ്ങളും അടക്കുകയാണ്. ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് ബാധ കൊവിഡ് ഇതര ചികിത്സകളെയും സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്സുമാർക്കും ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും കൊവിഡ് ബാധിരാകുന്ന സാഹചര്യമാണിപ്പോഴുള്ളത്.

രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിനാൽ ആരോഗ്യ പ്രവർത്തകർ വലിയ വെല്ലുവിളി തന്നെയാണ് നേരിടുന്നത്. ചികിത്സയിലും രോഗീ പരിചരണത്തിലും കർശന നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ചികിത്സ പൂർണ്ണമായും മുടങ്ങുന്ന അവസ്ഥ ഉണ്ടായേക്കുമെന്നാണ് ആശങ്ക.

Content Highlights; covid spread in health workers kerala