നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; ഇരുപതോളം പേർ നിരീക്ഷണത്തിൽ

covid to young man who organaizeda birthday party while being quarantine

കണ്ണൂർ ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോഴായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇരുപതോളം ആളുകൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. ക്വാറൻ്റൈൻ ലംഘിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പുറത്ത് പോകുകയും ചെയ്തിരുന്നു. ഇയാളുമായി ബന്ധപെട്ട് ഇരുപതോളം പേരാണ് ഹൈ റിസ്ക് സമ്പർക്കത്തിൽ പെട്ടതായി കണ്ടെത്തിയത്. ഇരുനൂറിലധികം ആളുകൾ സെക്കൻഡറി സമ്പർക്കത്തിലും ഉൾപെട്ടിട്ടുണ്ട്. ഇവരോടെല്ലാം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപെട്ടിട്ടുണ്ട്. യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ പെട്ട ഇരിട്ടി ടൌണിലെ എട്ട് ടൌണുകള്‍ അടയ്ക്കാനും തീരുമാനമായിട്ടുണ്ട്.

Content Highlights; covid to young man who organaised birthday party while being quarantine