ന്യൂയോര്‍ക്കിന് പിന്നാലെ ബ്രിട്ടനിലും വളർത്തു പൂച്ചയ്ക്ക് കോവിഡ്

first cat infected corona virus in uk

ന്യൂയോര്‍ക്കിന് പിന്നാലെ ബ്രിട്ടനിലും വളർത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ന്യൂയോര്‍ക്കില്‍ രണ്ടിടത്തായി 2 പൂച്ചകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടനിലും മൃഗങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആറ് വയസ്സ് പ്രായമുള്ള ഒരു പെണ്‍പൂച്ചയ്ക്കാണ് ഇപ്പോള്‍ കോവിഡ് 19 പോസിറ്റീവായിരിക്കുന്നത്.

കോവിഡ് ബാധിതര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മവെക്കാനോ, അവയ്‍ക്കൊപ്പം ഒരു പാത്രത്തില്‍ ആഹാരം കഴിക്കാനോ പാടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂച്ചയുടെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും വെറ്റിനറി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗ്ലാസ്ഗോ സര്‍വകലാശാലയിലെ കമ്പാരറ്റീവ് വൈറോളജി വിഭാഗത്തിലെ പ്രൊഫസറായ മാര്‍ഗരറ്റ് ഹോസീയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂച്ചയെ നിരീക്ഷിക്കുന്നത്. ഉടമസ്ഥനോട് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദർ അറിയിച്ചു. വളര്‍ത്തുപൂച്ചയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പടരുന്നതിന് തെളിവുകളില്ലെന്നും വിദഗ്ദ സംഘം വിശദീകരിച്ചു

Content Highlights; first cat infected corona virus in uk