മലപ്പുറത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

covid death in malappuram

മലപ്പുറത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജ്ജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. 72 വയസ്സായിരുന്നു. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മലപ്പുറത്ത് മരിച്ചവരുടെ എണ്ണം രണ്ടായി. 11 പേരാണ് ഇതുവരെ മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Content Highlights;  covid death in malappuram