സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി

covid death kerala

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സൻ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ഇന്ന് രാവിലെ 9. 40 നായിരുന്നു മരണം. ഇതോടെ മലപ്പുറത്ത് കൊവിഡ് ബാധിച്ച് 10 പേരാണ് മരിച്ചത്. 67 വയസ്സായിരുന്നു. 24 ന് ശർദ്ദിയും ശ്വാസതടസ്സവും അനുഭവപെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

നേരത്തെ ഇദ്ദേഹത്തിൻ്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് കുട്ടിഹസ്സനെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 67 ആയി.

Content Highlights; covid death kerala