രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15,31,669 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത്. ഇന്നലെ മാത്രം 768 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,193 ആയി ഉയർന്നു. നിലവിൽ 5,09,447 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 9,88,029 പേർക്ക് രോഗം ഭേദമായി.
64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്നലെ മാത്രം 4,08,855 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,77,43,740 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചു.
content highlights: India’s tally crosses 15 lakh with over 48,000 new cases and 768 deaths