കൊവിഡ് ഭേദമായ രോഗികളിൽ ദീർഘനാൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം

Recovered coronavirus patients may suffer long-lasting heart problems, study says

കൊവിഡ് രോഗം ഭേദമായവരിൽ ദീർഘ നാൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. രോഗം ഭേദമായ നൂറിൽ 76 പേർക്കും ഹൃദയാഘാതം പോലുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കി.

ഹൃദയാഘത സമയത്ത് ഉണ്ടാകുന്ന ‘ട്രോപ്പിനിൽ’ എന്ന പ്രോട്ടീൻ നില 76 ശതമാനം ആളുകളിലും വലിയ അളവിൽ ഗവേഷകർ കണ്ടെത്തി. ഗവേഷണത്തിൽ പങ്കെടുത്ത 60 പേരിലും കൊവിഡ് ബാധിച്ച് 71 ദിവസത്തിന് ശേഷവും ഹൃദയത്തിൽ അണുബാധ ഉള്ളതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഗവേഷക വാലൻ്റീന പ്യൂട്ട് മാൻ പറഞ്ഞു.

Content Highlights; Recovered coronavirus patients may suffer long-lasting heart problems, study says