ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ ശ്രമം. ഇതിൻ്റെ ഭാഗമായി ആരോഗ്യ സർവ്വകലാശാലയിൽ നിന്ന് ഉൾപെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ പട്ടിക ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണം വർധിച്ചാൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കും. സംസ്ഥാനത്ത് ഇതുവരെ 20896 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ റിപ്പോർട്ട് ചെയ്തവരിൽ രോഗ ലക്ഷണങ്ങളില്ലാത്തവരും നേരിയ ലക്ഷണങ്ങളുള്ളവരുമാണ് കൂടുതൽ. അമ്പതിനായിരം പേർ ചികിത്സയിലുണ്ടായാലും ഇതിൽ 3 ശതമാനം ആളുകൾക്കും വെൻ്റിലേറ്ററും വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കു കൂട്ടുന്നത്.
Content Highlights; Covid-19 cases to peak in Kerala by September: Report