കണ്ടെയ്ൻമെന്റ് സോണിലുള്ള വീടുകളിൽ കയറിയിറങ്ങി പ്രാർത്ഥന; പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Covid confirmed for pastor in Idukki.

കണ്ടെയ്ൻമെൻ്റ് സോണിലുള്ള വീടുകൾ കയറിയിറങ്ങി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗിയുടെ വീടുള്‍പ്പടെ അറുപതോളം വീടുകളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് പിടികൂടിയത്. പിന്നീട് പീരുമേട് ക്വാറൻ്റൈൻ കേന്ദ്രത്തിലെത്തിക്കുകയും 25000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പീരുമേട് മേഖലയിലെ 13ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഭവന സന്ദർശനം പാടില്ലെന്ന ആരോഗ്യ പ്രവർത്തകരുടെ നിർദേശം ലംഘിച്ചാണ് പാസ്റ്റർ ഓരോ വീടുകളും കയറിയിറങ്ങി പ്രാർത്ഥന നടത്തിയത്. പാസ്റ്റർ സന്ദദർശനം നടത്തിയ വീടുകളിലെ മുഴുവൻ ആളുകളും ഇയാളുമായി സമ്പർക്കത്തിൽ ഏർപെട്ടവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Content Highlights; Covid confirmed for pastor in Idukki.