സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും മുൻകൂർ നിരീക്ഷണത്തിൽ പോകണം; നിർദേശം മോദി പങ്കെടുക്കുന്നതിനാൽ

Security personnel, other staff slated to take part in Independence Day event quarantined till August 15

ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശം. ചടങ്ങിലെത്തുന്നവർ പ്രധാനമന്ത്രിയുമായി നേരിട്ട് സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് പറഞ്ഞിരിക്കുന്നത്. 

പ്രതിരോധ നടപടികളുടെ ഭാഗമായാണ് മൂൻകൂർ നിരീക്ഷണം നിർബന്ധമാക്കിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന, ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ, ഡ്രെെവർന്മാർ,  ഓപ്പറേറ്റർമാർ, പാചകക്കാർ, പരിശീലകർ, എന്നിവർക്കാണ് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിരിക്കുന്നത്. സ്വാതന്ത്രദിന പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി സന്ദർശകരെ അടുത്തു ചെന്ന് കാണുന്ന പതിവുണ്ടായിരുന്നു. എന്നാൽ കൊവിഡ് സാഹചര്യമായതിനാൽ ഈ ചടങ്ങ് ഉണ്ടാവില്ലെന്നാണ് സൂചന.

content highlights: Security personnel, other staff slated to take part in Independence Day event quarantined till August 15