രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് പ്രതിദിന വര്‍ദ്ധനവ് അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയര്‍ന്നു.

775 പേരാണ് ഒരു ദിവസം മരിച്ചത്. 34,968 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 5,28,242 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നുണ്ടെന്നത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോള ശരാശരിയെക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേരാണ് ഇതു വരെ കൊവിഡ് മുക്തരായിരിക്കുന്നത്.

Content Highlight: Single day Covid cases in India covers 50,000