അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു; മനുഷ്യരിൽ കാണുന്ന അതേ ലക്ഷണങ്ങൾ

Buddy, the first dog to test positive for COVID-19 in the US, has died

അമേരിക്കയിൽ കൊവിഡ് ബാധിച്ച വളർത്തു നായ ചത്തു. ലോകത്ത് തന്നെ ഇത് ആദ്യമായിട്ടായിരിക്കും നായ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത്. ജർമ്മൻ ഷിപ്പേർഡ് ഇനത്തിൽ പെട്ട നായക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൻ്റെ ഉടമസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വളർത്തു നായയുടെ ഉടമ കൊവിഡിൽ നിന്ന് മുക്തി നേടിയ സമയത്ത് തന്നെയാണ് ബഡിക്ക് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.

ഏതാനും ആഴ്ചകൾക്ക് മുൻപ് ശ്വാസതടസ്സം മൂലം നായയുടെ നില വഷളവുകയും രകതം ശർദ്ദിക്കുകയും ചെയ്തിരുന്നു. മൂത്രത്തിലൂടെ ചോര വരികയും ചെയ്തതോടെ വീട്ടുകാർ ദായാവധത്തിന് വിധേയമാക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ബഡിക്കൊപ്പം ഉണ്ടായ 10 മാസം പ്രായമായ നായകുട്ടിക്ക് രോഗം ബാധിച്ചിട്ടില്ല. ബഡിക്ക് ക്യാൻസർ രോഗബാധ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.

അതാകാം കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ആരോഗ്യ നില വഷളാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യരെ പോലെ മറ്റ് രോഗങ്ങൾ ഉള്ള മൃഗങ്ങൾക്കും കൊവിഡ് ബാധിച്ചാൽ കൂടുതൽ അപകടമാണെന്ന സംശയങ്ങൾ ബലപെട്ടിട്ടുണ്ട്. അമേരിക്കയിൽ ഇതുവരെ 10 പൂച്ചയ്ക്കും 12 നായകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യമായാണ് ഒരു മൃഗം കൊവിഡ് ബാധയ്ക്ക് കീഴടങ്ങുന്നത്.

Content Highlights; Buddy, the first dog to test positive for COVID-19 in the US, has died