രാജ്യത്ത് കൊവിഡ് ബാധിതര്‍ 16 ലക്ഷം കടന്നു; ഒരു ദിവസത്തിനിടെ 779 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതര്‍ 16 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് ബാധിതരുടെ ഒരു ദിവസത്തെ കണക്ക് അര ലക്ഷം കടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 779 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 35,747 ആയി ഉയര്‍ന്നു. 5,45,318 പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗമുക്തരാകുന്നവര്‍ രോഗ ബാധിതരുടെ എണ്ണത്തെക്കാള്‍ ഉയര്‍ന്നത് രാജ്യത്തിന് ആശ്വാസം നല്‍കുന്നുണ്ട്.

അതേസമയം, കൊവിഡ് രോഗം വായുവിലൂടെയും പകരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആള്‍കൂട്ടങ്ങള്‍ ഒഴിവാക്കി സാമൂഹിക അകലം പാലിക്കുക മാത്രമാണ് രോഗ നിയന്ത്രണത്തിന് ഏക വഴിയെന്നാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

Content Highlight: Covid cases in India exceeds over 50,000 on the second day too