ലെെംഗിക തൊഴിൽ മുതൽ അടിമപ്പണി വരെ- മനുഷ്യക്കടത്ത് വ്യവസായത്തിൽ ഹോട്ട്സ്പോട്ടായി അമേരിക്കയിലെ ബാൾട്ടിമോർ

Baltimore's human trafficking industry

അമേരിക്കയിലെ മേരിലാന്‍ഡ് സംസ്ഥാനത്തിലെ ഒരു സുപ്രധാന നഗരമാണ് ബാൾട്ടിമോർ. 2019 സെൻസസ് പ്രകാരം 5,93,490 പേരാണ് ഈ പ്രദേശത്ത് അതിവസിക്കുന്നത്. വാഷിങ്ടൺ ഡി.സി, ന്യൂയോർക്ക് സിറ്റി തുടങ്ങി പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന തുറമുഖ നഗരമായ ബാൾട്ടിമോർ കുറ്റകൃത്യങ്ങളിൽ അമേരിക്കയിലെ പന്ത്രണ്ടാമത് നിൽക്കുന്ന നഗരമാണ്. രാജ്യത്തെ കൊലപാതകങ്ങളുടെ ഏഴിരട്ടിയോളം സംഭവിക്കുന്ന ബാൾട്ടിമോർ ഇപ്പോൾ മനുഷ്യക്കടത്തിൻ്റെ പ്രധാന ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി വംശീയ വിവേചനവും സാമ്പത്തിക അസമത്വവും കൊണ്ട് സാമൂഹികമായി വിഭജിക്കപ്പെട്ടിരുന്ന ഒരു സമൂഹമാണ് ഇവിടെ നിലനിന്നുപോന്നിരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ദരിദ്ര നഗരമായി നിലകൊള്ളുന്ന ബാൾട്ടിമോറിൽ വർഷങ്ങളായി ജനസംഖ്യ കുറഞ്ഞു വരികയാണ്. ദേശിയ ശരാശരിയേക്കാൾ കൂടുതലാണ് ബാൾട്ടിമോർ നഗരത്തിൻ്റെ ദാരിദ്ര നിരക്ക്. രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മേരിലാന്‍ഡ് ഇടംപിടിയ്ക്കുമ്പോഴും സമ്പന്നരായ ആളുകൾ ബാൾട്ടിമോറിൽ താമസിക്കുന്നുണ്ടെങ്കിലും നഗരം ഇപ്പോഴും ദാരിദ്രത്തിൽ തന്നെ തുടരുകയാണ്. ഇതിൻ്റ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് മനുഷ്യക്കടത്ത് ഇവിടെ നടക്കുന്നുണ്ട് എന്നതാണ്.Baltimore | History, Population, & Facts | Britannica

ഇവിടെ ഉള്ള ആളുകൾ ലെെംഗിക തൊഴിലിൽ ഏർപ്പെടുകയും മറ്റ് നഗരത്തിലേക്കാൾ കൂടുതൽ സമ്പാദിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പ്രദേശിക ഭരണകൂടം പറയുന്നത്. ഇതാണ് മനുഷ്യ കടത്തുകാരെ നഗരത്തിലേക്ക് ആകർഷിക്കപ്പെടുന്നതെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്. ഒറ്റപ്പെട്ട് ജീവിക്കുന്നവരേയും മാനസിക സമ്മർദ്ദം നേരിടുന്നവരേയുമാണ് മനുഷ്യകടത്തുകാർ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. മനുഷ്യകടത്ത് നടത്തുന്നവരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. മനുഷ്യക്കടത്തിനെ കുറിച്ച് നഗരത്തിലെ ജനങ്ങൾ അറിവുള്ളവരാണെങ്കിലും ഈ പ്രശ്നത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന് അവർക്ക് അറിഞ്ഞുകൂടാ. മേരിലാൻഡിലെ സാമൂഹ്യ സാമ്പത്തിക നിലയാണ് മനുഷ്യക്കടത്ത് നഗരത്തിൽ വളരാൻ വഴിവെച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.

ദാരിദ്രമാണ് പ്രധാന പ്രശ്നം. അതും തൊട്ടടുന്ന് ന്യൂയോർക്ക് സിറ്റി പോലെ ഒരു സമ്പന്ന നഗരം ഉള്ളപ്പോൾ. ഇത് ഇവിടുള്ള ജനങ്ങളെ ലെെംഗിക തൊഴിൽ ചെയ്യാൻ കൂടുതൽ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. സെക്സ് പണം നൽകി വാങ്ങിക്കാൻ ആളുള്ളപ്പോഴും ദാരിദ്രം അനുഭവിക്കുന്ന ഒരു ജനത ഇപ്പുറം ഉള്ളപ്പോഴും മനുഷ്യക്കടത്ത് നടന്നുകൊണ്ടേയിരിക്കും. മനുഷ്യക്കടത്തിനെക്കുറിച്ച് പറയുമ്പോൾ ദാരിദ്രത്തെക്കുറിച്ച് പരാമർശിക്കാതിരിക്കാൻ കഴിയില്ല.- ബാൾട്ടിമോർ സ്വദേശി പറയുന്നു

സ്വാന്തനിപ്പിക്കുന്ന അമ്മയുടെ രൂപത്തിലും സ്വപ്ന ജീവിതം വാഗ്ദാനം ചെയ്യുന്ന സഹോദരൻ്റെ രൂപത്തിലും മനുഷ്യക്കടത്തുകാർ സമീപിക്കുന്നുണ്ടെന്നാണ് പലരും വെളിപ്പെടുത്തുന്നത്. സ്വന്തമായി താമസിക്കാൻ ഒരു സ്ഥലമില്ലാത്തതും അരക്ഷിതാവസ്ഥയും അളുകളെ മനുഷ്യക്കടത്തിന് വിധേയമാകാൻ പ്രേരിപ്പിക്കുന്നുണ്ട്. നഗരത്തിലെ 6,500 ലധികം പേർക്കാണ് സ്വന്തമായി ഭവനമില്ലാത്തതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് നഗരത്തിലെ ജനസംഖ്യയുടെ ഒരു ശതമാനം വരും. നഗരത്തിൽ നിന്ന് കാണാതെ പോകുന്ന 6 കുട്ടികളിൽ ഒരാളെങ്കിലും മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. ഇങ്ങനെ ഇരയാക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ലെെംഗിക പീഡനത്തിനും വിധേയരാക്കപ്പെട്ടിട്ടുണ്ട്.How 8 Baltimore Neighborhoods Got Their Names | Mental Floss

മയക്കുമരുന്നിന് അടിമപ്പെട്ട് ഒരോ വർഷവും 1000 പേർ വീതമാണ് നഗരത്തിൽ മരിക്കുന്നത്. ദാരിദ്രത്തോടൊപ്പം തന്നെ നഗരത്തിലെ ലഹരിയുടെ അമിത ഉപയോഗം കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. തെരുവുകളിൽ നിന്ന് നേരിട്ട് ആളുകളെ കടത്തുന്ന രീതിയും കണ്ടുവരുന്നുണ്ടെന്ന് തെളിവുകൾ പുറത്തുവരുന്നുണ്ട്. ഇവരുമായി സംസാരത്തിലേർപ്പെടുകയും പരിചയത്തിൻ്റെ പേരിൽ വാഹനത്തിൽ കടത്തുകയുമാണ് ചെയ്യുന്നത്. പിന്നീട് ലെെംഗിക തൊഴിലെടുപ്പിക്കുന്നു. ലെെംഗിക തൊഴിലിന് വേണ്ടിയാണ് പ്രധാനമായും മനുഷ്യക്കടത്ത് നടത്തുന്നതെങ്കിലും മറ്റ് ജോലികൾക്ക് വേണ്ടിയും അളുകൾ കടത്തപ്പെടുന്നുണ്ട്. എന്നാൽ ഇത്തരക്കാരെ കണ്ടെത്താൻ പ്രയാസമാണ്. ഇങ്ങനെ മറ്റ് ജോലിയ്ക്കായി കടത്തുന്നവർ കുടിയേറ്റക്കാരായതിനാൽ ഇവർ തങ്ങൾക്ക് സംഭവിച്ച ചൂഷണം തുറന്നുപറയാന്‍ മടി കാണിക്കുന്നു.

മേരിലാൻഡിലെ സുരക്ഷിത തുറമുഖ നിയമമനുസരിച്ച് മനുഷ്യക്കടത്തിന് വിധേയമാക്കുന്ന കുറ്റവാളികളെ വിചാരണ ചെയ്യാനുള്ള അനുമതി ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്. എന്നാൽ പ്രായമാകാത്ത പെൺകുട്ടികളെ ലെെംഗിക തൊഴിലിന് കടത്തുന്ന രീതി കുറ്റകരമാക്കിയിട്ടില്ല. റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികൾ കൂടുതലുള്ള ഒരു ജനാധിപത്യ സംസ്ഥാനമായി മേരിലാൻഡ് നിലനിൽക്കുന്നതിനാൽ മനുഷ്യക്കടത്തിനെ മാനുഷിക പ്രതിസന്ധിയായി കണക്കാക്കി നിയമം നടപ്പിലാക്കാൻ ആദ്യം തന്നെ ബാൾട്ടിമോർ മുന്നോട്ട് വന്നിരുന്നു. രാജ്യത്ത് മനുഷ്യക്കടത്തിനെതിരെ നിയമം കൊണ്ടുവരുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മേരിലാൻഡ്. പക്ഷെ നിയമം കൊണ്ടുവന്നതല്ലാതെ പിന്നീട് അത് ചുവടുപിടിച്ചുള്ള മറ്റ് പുരോഗതി ഒന്നും തന്നെ സംഭവിച്ചില്ല.

Inside Baltimore's human trafficking industry | RSS24.news - World ...

മനുഷ്യക്കടത്തിന് ഇരയാവുന്നവരൊന്നും കുറ്റവാളികളല്ലെന്ന തിരിച്ചറിവിലേക്ക് ബാൾട്ടിമോർ എത്തിയിട്ട് വളരെ കുറച്ച് നാളുകൾ മാത്രമെ ആകുന്നുള്ളു. 2015 ൽ മനുഷ്യക്കടത്തിന് ഇരയാവുന്നവർ അല്ലെങ്കിൽ ലെെംഗിക തൊഴിൽ ചെയ്യാൻ നിർബന്ധിയ്ക്കപ്പെടുന്നവർ കുറ്റവാളികളല്ലെന്നും ഇരകളാണെന്നും അതിജീവിച്ചവരാണെന്നും ഇവർക്ക് ശിക്ഷ നൽകരുതെന്നുമുള്ള നിയമം ഭേദഗതി ചെയ്തു. മനുഷ്യക്കടത്തിനെ തിരിച്ചറിയാനും ഇരയാക്കപ്പെട്ടവരെ സംരക്ഷിക്കുവാനും ആരോഗ്യ പ്രവർത്തവർ ഉൾപ്പെടുന്ന സന്നദ്ധ സംഘടനകൾ ഇപ്പോൾ ബാൾട്ടിമോറിൽ പ്രവർത്തിക്കുന്നുണ്ട്. കൌൺസിലിങ് സഹിതം ഇവർക്ക് നൽകിവരുന്നുണ്ട്. സർക്കാരിൻ്റെ പുതിയ കണക്കു പ്രകാരം 39 ശതമാനം കുടുംബങ്ങളാണ് ഇവിടെ ദാരിദ്രത്തിൽ കഴിയുന്നത്. ദാരിദ്രത്തിന് ഒരു പരിഹാരം കണ്ടാൽ മാത്രമെ പൂർണമായി മനുഷ്യക്കടത്ത് ഇല്ലാതാക്കാൻ കഴിയുകയുള്ളു എന്നതാണ് വിദഗ്ധർ പറയുന്നത്.

content highlights: Baltimore’s human trafficking industry