സംസ്ഥാനത്ത് ഒരു കൊവിഡ് മരണം; മരിച്ചത് ആലുവ സ്വദേശി

കൊച്ചി: കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന ആലുവയില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 53 വയസ്സുകാരനായ മല്ലിശ്ശേരി സ്വദേശി എം.പി അഷ്‌റഫ് ആണ് മരിച്ചത്. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവുമായിരുന്നു മരണ കാര്ണമെന്ന് അധികൃതര്‍ അറിയിച്ചു.

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ന്യുമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Content Highlight: One more Covid death reported in Aluva