രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്; ആകെ മരണം 36500

Coronavirus: India cases at 1697054

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തോടടുക്കുന്നു. 36500 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 55000 കടന്നു. ആകെ കൊവിഡ് കേസുകളുടെ അറുപത്തിയഞ്ച് ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലധികം ആളുകൾക്കും രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. യുപിയിൽ 4000 ത്തിനും ബംഗാളിൽ 2400 നും മുകളിലാണ് ആണ് പുതിയ രോഗബാധിതർ.

Content Highlights; Coronavirus: India cases at 1697054