സംസ്ഥാനത്ത് ഇന്ന് ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് മരിച്ച വാണിയംകുളം സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശി സിന്ധു(34) ആണ് മരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് (45) ഏറ്റവും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം.
ഈ മാസം 20നാണ് നോണ്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രാജേഷിന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു , പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരൻ, എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി, ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ തുടങ്ങിയവരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവർ.
Content Highlights; covid death in kerala