സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് നാല് പേർ മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിലാണ് മരിച്ചത്. ഇദ്ധേഹത്തിൻ്റെ ഭാര്യയും മക്കളും ഉൾപെടെ 10 പേർ കൊവിഡ് ചികിത്സയിലാണ്. പാലക്കാട് സ്വദേശി കോരനാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച മറ്റൊരാൾ. കോരൻ്റെ ബന്ധുക്കളായ നാല് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് ഇന്നലെ മരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
Content Highlights; covid death kerala