എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ernakulam general hospital 5 nurse covid possitive

എറണാകുളം ജനറൽ ആശുപത്രിയിലെ അഞ്ച് നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് ഗർഭിണികൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ശക്തൻ മാർക്കറ്റിലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ശക്തൻ മാർക്കറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15 ആയി.

Content Highlights; ernakulam general hospital 5 nurse covid possitive