മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പാക് താരങ്ങളുടെ പെരുന്നാൾ ആഘോഷം; വിമർശനവുമായി ആരാധകർ

Pakistan Cricket Players Eid Celebration Without Mask and Social Distance

സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും പെരുന്നാൾ ദിനം ആഘോഷിച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിമർശനവുമായി ആരാധകർ. ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക് താരങ്ങളാണ് മാഞ്ചസ്റ്ററിൽ പെരുന്നാൾ ആഘോഷിക്കുകയും, ഇതിൻ്റെ ചിത്രങ്ങൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്ക് വെക്കുകയും ചെയ്തത്.

എന്നാൽ ചിത്രങ്ങളിൽ താരങ്ങളെല്ലാവരും സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൂടിചേർന്നാണ് നിൽക്കുന്നത്. ഇതിനെതിരെയാണ് വിമർശനങ്ങളുമായി ആരാധകരെത്തിയത്. കൊവിഡ് ഭീഷണി നേരിടുന്ന സമയത്ത് ഇംഗ്ലണ്ട്, പാകിസ്ഥാൻ ടീമിലെ താരങ്ങൾ ഐസിസിയുടെ മാർഗ നിർദേശം അനുസരിച്ച് വേണം ഗ്രൌണ്ടിനുള്ളിലും പുറത്തും പെരുമാറേണ്ടത്. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ചായിരുന്നു പാക് താരങ്ങളുടെ ആഘോഷമെന്ന് ആരാധകർ വ്യക്തമാക്കി. ഓഗസ്റ്റ് 5 നാണ് മാഞ്ചസ്റ്ററിൽ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.

Content Highlights; Pakistan Cricket Players Eid Celebration Without Mask and Social Distance