രാജ്യത്ത് കൊവിഡ് ബാധിതര്‍ പതിനേഴര ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.5 ലക്ഷം കടന്നു. ഇന്നലെ മാത്രം 54,736 പേര്‍ക്ക് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് നേരിട്ടത്.

രാജ്യത്ത് ആകെ 17,50,724 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5,67,730 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 853 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 37,364 ആയി. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളിുടെ ദിനംപ്രതിയുള്ള എണ്ണം അരലക്ഷം കടക്കുന്നത്.

Content Highlight: Covid cases in India reached to 17.5 lakhs