സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നലെ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ്

കാസര്‍കോട്: സംസഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയാണ് മരിച്ചത്. അസൈനാര്‍ ഹാജിയാണ് മരിച്ചത്. 78 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കടുത്ത ശ്വാസതടസം മൂലമാണ് മാറ്റിയത്. കോവിഡ് മൂലം ഇതുവരെ സംസ്ഥാനത്ത് 84 പേരാണ് മരിച്ചത്. കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.

അതേസമയം, മലപ്പുറത്ത് ഇന്നലെ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം.

Content Highlight: Kerala reports one more Covid death and Covid confirmed on 11 months old who died yesterday