സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; ഇന്ന് മാത്രം എട്ട് കൊവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത്് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മരിച്ച ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് എട്ട് പേര്‍ കോവിഡ് മൂലം മരിച്ചു. നെയ്യാറ്റിന്‍കര വടകോട് സ്വദേശി ക്ലീറ്റസാണ് മരിച്ചത്. 71 വയസായിരുന്നു. ഇന്ന് മരിച്ച എട്ട് പേരില്‍ 11 മാസമായ ഒരു കുഞ്ഞും ഉള്‍പ്പെടുന്നു.

ഇന്നലെ പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് ക്ലീറ്റസ് മരിച്ചത്. ഇയാള്‍ ഹൃദ്രോഗ ബാധിതന്‍ കൂടിയായിരുന്നു. കൂടാതെ തിരുവനന്തപുരത്ത് ഇന്ന് നാല് പോലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ചോമ്പാല സ്വദേശി പുരുഷോത്തമനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Two more Covid Deaths reported in Kerala, today’s death number tallies to 8