കാസർകോഡ് ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി

covid death kerala

കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി വിനോദ് കുമാറാണ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

കാസർകോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വലിയ വർധനവ് ആണ് ഉണ്ടാകുന്നത്. 15 ദിവസത്തിനുള്ളിൽ നടക്കുന്ന പതിനൊന്നാമത്തെ മരണമാണിത്. കോഴിക്കോട് ജില്ലയിലും കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചിരുന്നു.

Content Highlights; covid death kerala