ബഹിരാകാശ സന്ദർശനം നടത്തിയ അമേരിക്കൻ യാത്രികർ തിരിച്ചെത്തി; ഭൂമിയിലെത്തിയത് രണ്ടര മാസത്തിന് ശേഷം

ബഹിരാകാശ പേടകത്തിലേക്ക് പോയ അമേരിക്കൻ യാത്രികർ തിരികെയെത്തി. ബഹിരാകാശ യാത്രികരായ ഡഗ് ഹർളിയും ബോംബ് ബെൻകെനെയുമാണ് സ്പേസ് എക്സ് ഡ്രാഗൺ കാപ്സുൽ മെക്സിക്കൻ പേടകത്തിൽ ഫ്ളോറിഡയ്ക്ക് സമീപമുള്ള ഉൾക്കടലിൽ പതിച്ചത്. ഇതാദ്യമായാണ് പേടകത്തെ വെള്ളത്തിൽ ലാൻ്റ് ചെയ്യിക്കുന്നതിൽ നാസ വിജയിക്കുന്നത്. പിന്നീട് ഇവരെ നേരത്തെ സജ്ജമാക്കിയ കപ്പലിൽ തിരികെ എത്തിച്ചു.

 

അമേരിക്കൻ സമയം ഉച്ച കഴിഞ്ഞ് 2.48നാണ് പേടകം ഭൂമിയിലെത്തിയത്. ബഹിരാകാശ പേടകത്തില്‍നിന്ന് വിട്ട ഉടന്‍ വാഹനത്തിൻ്റെ വേഗത ഒരു മണിക്കൂറില്‍ 17,500 മൈലായിരുന്നു. അന്തരീക്ഷത്തിലെത്തിയതോടെ അത് മണിക്കൂറില്‍ 350 മൈലായി ചുരുക്കി. വെള്ളത്തില്‍ ഇടിച്ചിറങ്ങുമ്പോള്‍ മണിക്കൂറിൽ 15 മെെലായിരുന്നു വേഗത. ഇടിച്ചിറങ്ങുമ്പോൾ സ്വകാര്യ ബോട്ടുകൾ സമീപത്തുണ്ടായിരുന്നത് ആശങ്ക ജനിപ്പിച്ചിരുന്നു. പേടകത്തിൽ നിന്ന് പുറത്തുവരുന്ന നെെട്രജൻ ടെട്രോക്സെെഡ് എന്ന വാതകം സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന സാധ്യത മുന്നിൽ കണ്ട് ഇവരെ ഉടൻ തന്നെ മാറ്റി.

രണ്ട് മാസം മുമ്പാണ് ഇവർ ബഹിരാകാശത്തിലേക്ക് യാത്ര തിരിച്ചത്. ശനിയാഴ്ച ഇവർ ഭൂമിയിലേക്കുള്ള യാത്ര തിരിച്ചു. എലോണ്‍ മസ്‌ക്കിൻ്റെ സ്‌പേസ് എക്‌സ് ഇതോടെ യാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോയി തിരികെ എത്തിക്കാന്‍ ശേഷിയുള്ള ആദ്യത്തെ സ്വകാര്യ സ്ഥാപനമായി മാറി.

Content highlights: Nasa SpaceX crew return: Dragon capsule splashes down