മാസ്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രക്ഷാബന്ധൻ ദിനത്തിൽ ഛത്തീസ്‌ഗഢ് പോലീസ് നടത്തിയ ക്യാമ്പയിന് റെക്കോർഡ് വിജയം. റായ്പൂർ ജില്ലയിലാരുന്നു പോലീസിൻ്റെ വേറിട്ട ക്യാമ്പയിൻ. ആറ് മണിക്കൂറിനുള്ളിൽ 14 ലക്ഷത്തിലധികം മാസ്കുകളാണ് വിതരണം ചെയ്തത്. രക്ഷാ ബന്ധൻ ദിനത്തോടനുബന്ധിച്ചായിരുന്നു റായ്ഗഢ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തിയത്.
രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ക്യാമ്പയിൻ ആറ് മണിക്കൂറോളം നീണ്ടു. വിവിധ ഏജൻസികളും സംഘടനകളും റായ്ഗഡ് പോലീസുമായി സഹകരിച്ചായിരുന്നു മാസ്ക് വിതരണം. 14.87 ലക്ഷം മാസ്കുകളാണ് നിർധനരായ ആളുകൾക്കും പൊതു ജനങ്ങൾക്കുമായി വിതരണം ചെയ്തത്. ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ക്യാമ്പയിൻ ഇടം പിടിച്ചു കഴിഞ്ഞു.
Content Highlights; Chhattisgarh police distubuted 14 lakh masks in 6 hours