രാജ്യത്ത് പതിനെട്ടര ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; പ്രതിദിന കണക്കില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്ന് 18,55,745ലേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്.

രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നേരിടുന്നുണ്ടെങ്കിലും രോഗമുക്തരാകുന്നവരുടെ ശതമാനം വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാരിന് ആശ്വാസമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65.77 ശതമാനം കൊവിഡ് ബാധിതര്‍ രോഗമുക്തരായതായാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 803 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,938 ആയി. 2.11 ശതമാണ് രാജ്യത്തെ മരണനിരക്ക്.

Content Highlight: Covid cases in India reached up to 18.5 lakhs