തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി

covid death kerala

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലസ്ഥാനത്ത് രോഗ വ്യാപനം ഇപ്പോഴും തുടരുകയാണ്. സമ്പർക്കത്തിലൂടെ നിരവധി ആളുകൾക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്.

Content Highlights; covid death kerala