കുവൈറ്റ്സിറ്റി: കുവൈറ്റില്‍ സ്വദേശി വല്കരണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉപകരാര്‍ കമ്പനികളില്‍ നിന്ന് 50ശതമാനം പ്രവാസികളെ പിരിച്ച് വിടാന്‍ നടപടി. ഇതിനോടകം തന്നെ നിരവധി പ്രവാസി തൊഴിലാളികള്‍ക്ക് നോട്ടീസ് ലഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് ജനസംഖ്യയില്‍ സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം സംബന്ധിച്ചുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പുതിയ തീരുമാനമെന്ന് പാര്‍ലമെന്ററി ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് കമ്മിറ്റി തലവന്‍ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള കണക്കുകളും വിവരങ്ങളും അടുത്തയാഴ്ച്ച നാഷണല്‍ അസംബ്ലിയില്‍ സമര്‍പ്പിക്കും.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ബാധിക്കാതെ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Indigenization: 50% of expatriates in Kuwaiti subcontractors will be dismissed