സുശാന്ത് സിംഗ് മരണം അന്വേഷിക്കാൻ സിബിഐ; ശുപാർശ ചെയ്ത് ബിഹാർ സർക്കാർ

Nitish Kumar Recommends CBI Probe In Sushant Rajput Case

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ഏർപ്പെടുത്താനുള്ള നിർദേശം മുന്നോട്ട് വെച്ച് ബിഹാർ സർക്കാർ. കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് സുശാന്തിൻ്റെ പിതാവ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യർഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ പുതിയ നടപടി. അതേസമയം സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് മഹാരാഷ്ട്രാ സർക്കാർ.

സുശാന്ത് സിംഗിൻ്റെ മരണം സംബന്ധിച്ച് അന്വേഷണത്തിൽ ബിഹാർ, മഹാരാഷ്ട്ര സർക്കാരുകൾ തമ്മിൽ വാക്പോർ തുടരുന്നതിനിടയിലാണ് ബിഹാർ സർക്കാരിൻ്റെ പുതിയ തീരുമാനം. സിബിഐ അന്വേഷണം വേണ്ടെന്നും മുംബെെ പൊലീസിൻ്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നുമാണ് മഹാരാഷ്ട്ര സർക്കാർ അറിയിച്ചത്. അധികാര പരിതിയിൽ പെടാത്ത കാര്യങ്ങളാണ് ബിഹാർ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നാണ് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ സജീഷ് മനേഷിൻഡെ ആരോപിച്ചത്. പട്നയിലെ എഫ്ഐആറിൽ റിയ ചക്രവർത്തിയ്ക്കെതിരെ ആത്മഹത്യ പ്രേരണ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 

content highlights: Nitish Kumar Recommends CBI Probe In Sushant Rajput Case