മേയ് മാസം മുതൽ ആഭ്യന്തര സർവീസിൽ യാത്ര ചെയ്തവരിൽ ഇതുവരെ 1500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Since the resumption of domestic flights in May, around 1,500 test positive

ആഭ്യന്തര വിമാന സർവീസ് ആരംഭിച്ച മേയ് മാസം മുതൽ യാത്ര ചെയ്തവരിൽ 1,500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. യാത്ര ചെയ്ത് എത്തിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ എത്ര യാത്രക്കാരെ പരിശോധിച്ചു എന്നത് വ്യക്തമല്ല. 

മേയ് 25 മുതൽ ജൂൺ 30 വരെ 45 ലക്ഷത്തോളം പേരാണ് ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തത്. എന്നാൽ പഞ്ചാബ്, ഉത്തരാഖണ്ഡ്, ആൻഡമാൻ നിക്കോബാർ, ത്രിപുര, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ തെരഞ്ഞെടുത്തവർക്കു മാത്രമാണ് പരിശോധന നടത്തിയത്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഗോവ, ബംഗാള്‍ എന്നിവിടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്കു മാത്രമേ പരിശോധന നടത്തിയുള്ളു. കൊവിഡ് പോസിറ്റീവ് ആയ പല യാത്രക്കാർക്കും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. ജമ്മു കാശ്മീർ പോലെ ചില സംസ്ഥാനങ്ങൾ മാത്രമാണ് മുഴുവൻ യാത്രക്കാരേയും പരിശോധിച്ചത്.

content highlights: Since the resumption of domestic flights in May, around 1,500 test positive