കൊവിഡ് വെെറസിനെ പൂർണമായി നേരിടാനുള്ള പ്രതിരോധ മരുന്ന് ഒരിക്കലും ഉണ്ടായേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിനെ തടയാൻ നിലവിൽ ലോകത്തിന് മുന്നിൽ ഒരു ഒറ്റമൂലി ഇല്ലെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്റോസ് അഥാനം പറഞ്ഞു.
ചില പ്രതിരോധ മരുന്നുകൾ ക്ലീനിക്കൽ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ്. ആളുകളെ അണുബാധയിൽ നിന്ന് തടയാൻ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്സിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിൽ അത്തരമൊരു ഒറ്റമൂലി ഇല്ലെന്നും ചിലപ്പോൾ ഇനി ഉണ്ടായില്ലെന്നു വരാമെന്നും അഥാനം പറഞ്ഞു.
രോഗം തടയാന്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ പറഞ്ഞു. പരിശോധന, രോഗികളെ മാറ്റിപാര്‍പ്പിക്കലും ചികില്‍സയും സമ്പര്‍ക്കം കണ്ടെത്തുക അവരെ ക്വാറൻ്റീനിലാക്കുകയെന്ന അടിസ്ഥാന കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കർശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
content highlights: There May Never Be A COVID-19 “Silver Bullet” Says WHO