ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് പ്രവചിക്കുക അസാധ്യം; ചിലയിടങ്ങിൽ സാധ്യതയുണ്ടെന്ന് ഐസിഎംആർ മേധാവി

Difficult to predict if India will see second wave of Covid -19: ICMR DG

ഇന്ത്യയിൽ കൊവിഡ് വ്യാപനത്തിൻ്റെ രണ്ടാം വരവ് ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും എന്നാൽ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ചിലയിടങ്ങളിൽ ചെറിയ രീതിയിൽ സാധ്യത ഉണ്ടെന്നും ഐസിഎംആർ മേധാവി ഡോക്ടർ ബൽറാം ഭാർഗവ വ്യക്തമാക്കി. രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ കൊറോണ വൈറസ് വ്യാപനത്തിൻ്റേയും മരണ നിരക്കിൻ്റെയും കാര്യത്തിൽ വിശാലമായ വ്യതിയാനമാണ് കാണാൻ സാധിച്ചിട്ടുള്ളതെന്ന് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ധേഹം വ്യക്തമാക്കി.

സാർസ് കൊവിഡ് 2 ഒരു സാധാരണ വൈറസാണെന്നും ഇതിനെ മറികടക്കാൻ ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് പുറമേ പൌരൻമാരുടെ പൂർണ്ണ പങ്കാളിത്തം കൂടി അനിവാര്യമാണെന്നും ഐസിഎംആർ ജനറൽ പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ചില സമയങ്ങളിൽ വർദ്ധനവ് ഉണ്ടായേക്കാം. സ്ഥിതിഗതികൾ മാറി കൊണ്ടിരിക്കുകയാണ് അതോടൊപ്പം നിരീക്ഷണങ്ങളും തുടരുന്നുണ്ട്. ജനങ്ങൾ സാമൂഹിക അകലവും മാസ്ക് ഉപയോഗവും പാലിക്കേണ്ടത് അത്യവശ്യമാണെന്നും അദ്ധേഹം വിശദീകരിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം നിരീക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആളാണ് ഡോക്ടർ ബൽറാം ഭാർഗവ. 2020 ജനുവരി മുതൽ വൈറസിനെ കുറിച്ചും അതിൻ്റെ സവിശേഷതകളെ കുറിച്ച് കൂടുതലറിയുന്നതിനുമായുള്ള പരീക്ഷണങ്ങൾ വൈറോളജി ലാബിൽ നടത്തി വരികയാണ്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Content Highlights;Difficult to predict if India will see second wave of Covid -19: ICMR DG