ആയോധ്യയിൽ ബബ്റി മസ്ജിദിന് പകരമായി നിർമ്മിക്കുന്ന മുസ്ലീം പള്ളിയുടെ ഉദ്ഘാടനത്തിന് വിളിച്ചാലും പോകില്ലെന്ന് ഉത്തർ പ്രദേശ് മന്ത്രി യോഗി ആദിത്യനാഥ്. അതിൻ്റെ നിർമ്മാണവുമായി ബന്ധമില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അയോധ്യയിൽ ഭൂമിപൂജയിൽ പങ്കെടുത്തതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിൻ്റെ പ്രതികരണം.
‘ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ഒരു മതവിഭാഗത്തിൽ നിന്നും അകലം സൂക്ഷിക്കില്ല. എന്നാൽ ഒരു യോഗി എന്ന നിലയിൽ ഞാൻ തീർച്ചയായും പള്ളിയുടെ പരിപാടിക്ക് പോകില്ല. കാരണം ഞാൻ ഹിന്ദുവാണ്. ഹിന്ദുവെന്ന നിലയ്ക്ക് ആരാധന സ്വാതന്ത്ര്യം എനിക്കുണ്ട്’. അദ്ദേഹം പറഞ്ഞു.
തന്നെ ആരും ക്ഷണിക്കില്ലെന്ന് ഉറപ്പാണെന്നും അങ്ങനെ അവർ ക്ഷണിക്കുകയാണെങ്കിൽ മതേതരത്വം അപകടത്തിലാണെന്ന് പറഞ്ഞ് കുറേ പേർ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഫ്താർ പരിപാടിയിൽ തൊപ്പിയണിഞ്ഞ് നിൽക്കുന്നവർ മതേതരക്കാരാണെന്ന് അഭിനയിക്കുകയാണെന്നും യോഗി ആദിത്വനാഥ് പറഞ്ഞു.
content highlights: As a Yogi, I will not go for Ayodhya mosque inauguration says Yogi Adityanath