കാസർകോട് ജില്ലയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി ആണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
ജൂലൈ 22 നായിരുന്നു ഇദ്ധേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭാര്യയും മക്കളുമുൾപെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു.
Content Highlights; covid death kerala