രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലും, ആന്ധ്രാപ്രദേശിലും ഇന്നലെ മാത്രം പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ ആറായിരത്തിലധികം ആളുകൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.
24 മണിക്കൂറിനിടെ 886 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പശ്ചിമ ബംഗാൾ, തെലങ്കാന, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഇരുപത്തി രണ്ട് ദിവസം കൊണ്ടാണ് ആകെ രോഗികളുടെ എണ്ണം 10 ലക്ഷത്തിൽ നിന്നും 20 ലക്ഷത്തിലേക്കെത്തിയത്. രാജ്യത്തെ കൊവിഡ് ബാധിതരിൽ 82 ശതമാനവും പത്തു സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്
Content Highlights; india covid updates