മൂന്നാർ രാജമലയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

Landslide at Munnar

കനത്ത മഴയെത്തുടർന്ന് മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ. പെട്ടിമുടി തോട്ടം മേഖലയിലെ സെറ്റിൽമെൻ്റിലെ ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് റിപ്പോർട്ട്. എത്രപേർ അപകടത്തിൽപ്പെട്ടുവെന്ന് വ്യക്തമല്ല. 20തോളം പേർ മണ്ണിനടിയിൽ പെട്ടതായി സ്ഥിരികരിക്കാത്ത റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. 80 ഓളം പേര്‍ താമസിച്ചിരുന്ന നാല് ലയങ്ങളടങ്ങിയിരുന്ന വീടുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.

തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണിത്. വെെദ്യുതി ഇല്ലാത്തതിനാൽ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണ്. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. സമീപത്തെ ആശുപത്രികൾക്ക് തയാറായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മൂന്നാർ-രാജമല റോഡിലെ പെരിയവര പാലം ഒലിച്ചുപോയി. 

content highlights: Landslide at Munnar