വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞു; മദ്യകുപ്പികളുമെടുത്ത് ഓടി നാട്ടുകാർ, വീഡിയോ

Locals looted liquor bottles after a truck carrying them overturned in Chhattisgarh'

വിദേശ മദ്യവുമായി പോയ ട്രക്ക് മറിഞ്ഞു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ കിട്ടിയ മദ്യ കുപ്പികളുമായി ഓടി. ഛത്തീസ്ഗഡിലെ കവാർദയിലാണ് സംഭവം. വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്. ഇന്നലെയാണ് സംഭവത്തിൻ്റെ വീഡിയോ പുറത്ത് വന്നത്. വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

250 പെട്ടി മദ്യവുമായി പോയ ട്രക്കാണ് മറിഞ്ഞത്. പുതിയതായി തുറന്ന വൈൻ ഷോപ്പിലേക്ക് എത്തിക്കാനുള്ള ബിയറും വിസ്കിയുമായി പോയ ട്രക്കാണ് അപകടത്തിൽ പെട്ടത്. ട്രക്ക് മറിഞ്ഞത് അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ മദ്യക്കുപ്പികൾ നെഞ്ചത്ത് അടുക്കിപിടിച്ച് ഓടിപോകുന്നത് വീഡിയോയിൽ ദൃശ്യമാണ്. പക്ഷേ ഉടനെ സംഭവ സ്ഥലത്ത് പോലീസെത്തിയതോടെ നാട്ടുകാരെ പിരിച്ചു വിടാൻ സാധിച്ചു.

കുപ്പിയുമായി ഓടി പോകാൻ ശ്രമിക്കുന്ന ഒരാളെ പോലീസ് ലാത്തി കൊണ്ട് അടിച്ച് കുപ്പി തിരികെ എടുക്കുന്നതും, മറുകൈയിലെ കുപ്പിയുമായി ഓടി രക്ഷപെടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. 20 ലക്ഷത്തോളം രൂപ വരുന്ന മദ്യക്കുപ്പികളായിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്. ടയറ് പൊട്ടിയാണ് അപകടം സംഭവിച്ചത്. നിരവധി കുപ്പികൾ പൊട്ടി നഷ്ടം സംഭവിച്ചിട്ടുണ്ട്.

Content Highlights; Locals looted liquor bottles after a truck carrying them overturned in Chhattisgarh’