രാജ്യത്തെ 130 കോടി ജനങ്ങളെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ ട്രോളികൊണ്ട് മുതിർന്ന കോണ്‍ഗ്രസ് നേതാവും തിരുവന്തപുരം എംപിയുമായ ശശി തരൂർ. ഇന്ത്യയുടെ ജനസംഖ്യ 138 കോടിയിലധികമാണ്. പ്രധാനമന്ത്രി 130 കോടിയുടെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും ബാക്കിയുള്ളവർ തങ്ങളുടെ പൌരത്വം നഷ്ടപെടുമോ എന്ന പേടിയിൽ സിഎഎ, എൻആർസി വിഷയത്തിൽ വ്യാകുലപെട്ടിരിക്കുകയാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.
അശ്രദ്ധ മൂലം ബാക്കി എട്ട് കോടി വിട്ടു പോയതൊണെങ്കിൽ അദ്ധേഹം തന്നെ അത് തിരുത്താൻ തയ്യാറാകണമെന്നും ട്വിറ്ററിലൂടെ തരൂർ ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന് തറക്കല്ലിട്ടുകൊണ്ട് രാജ്യത്തെ 130 കോടി ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിക്കുകയും, പല യുഗങ്ങളായി പല തലമുറയില്‍ പെട്ട മഹാന്മാരുടെ ത്യാഗത്തിന്റെ ഫലമാണ് ഈ രാമക്ഷേത്രമെന്നും അദ്ദേഹം പറയുകയുണ്ടായി. പ്രധാനമന്ത്രി പറഞ്ഞ 130 കോടി ജനങ്ങളിലൊരാളായ ഞാന്‍ പല തലമുറകളില്‍പ്പെട്ട മഹാന്മാരുടെ ത്യാഗത്തിന് മുന്നില്‍ ശിരസ് കുനിച്ച് വന്ദിക്കുന്നുവെന്ന് ആക്ഷേപഹാസ്യ രൂപേണ ശശി തരൂര്‍ കുറിച്ചു.
PM Modi congratulated 130 crore Indians when he spoke at the RamMandir yesterday. But India's population is estimated at 1,38,00,04,385 in mid-2020, a/c to UN data. An omission of 8 crore people is worrying to many, after CAA/NRC. If inadvertent, a correction would be reassuring.
— Shashi Tharoor (@ShashiTharoor) August 6, 2020
Content Highlights; ommision of 8 crore people in ayodhya speech worrying after caa and nrc