റിപ്പബ്ലിക്‌ ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപെട്ട്‌ ശശി തരൂരിനെതിരെ കര്‍ണാടകത്തിലും കേസ്

റിപ്പബ്ലിക്‌ ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപെട്ട്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂരിനെതിരെ കര്‍ണാടകയിലും കേസ്‌. രാജ്യദ്രാഹ കുറ്റത്തിനാണ്‌ കര്‍ണാടക പോലീസ്‌ തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്‌.

ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ ആരോപണം. മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരേയും മാധ്യമ പ്രവര്‍ത്തകരായ രാജ്‌ദീപ്‌‌, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ്‌ ഈ സംസ്ഥാനങ്ങളിലും തരൂരിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്‌. പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകനെ പോലീസ്‌ വെടിവെച്ച്‌ കൊലപെടുത്തി എന്ന തരത്തില്‍ തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ്‌ ചെയ്‌തുവെന്ന്‌ പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്‌.

Content Highlights; Republic Day Tweets: Karnataka 4th State To File Cases Against Shashi Tharoor, Journalists