കത്തോലിക്ക സഭയിലെ പരമോന്നത സമിതിയിൽ ആദ്യമായി സ്ത്രീകൾ; ചരിത്ര പ്രധാന ഉത്തരവുമായി മാർപാപ്പ

Pope appoints six women to top roles on Vatican council in progressive step

വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സമിതിയിൽ ആറ് സ്ത്രികളെ നിയമിച്ചുകൊണ്ട് മാർപാപ്പയുടെ ഉത്തരവ്. സ്ത്രീകളെ ഉന്നത പദവിയിൽ നിയമിക്കുമെന്ന് നേരത്തെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. മുൻ തൊഴിൽ മന്ത്രി റൂത്ത് കെല്ലിയടക്കം ആറ് സ്ത്രീകളെയാണ് സമിതിയിൽ നിയമിച്ചിരിക്കുന്നത്. നിയമിക്കപ്പെട്ടവരെല്ലാം യൂറോപ്പിൽ നിന്നുള്ളവരാണ്. ഒരാൾ ചാൾസ് രാജകുമാരൻ്റെ മുൻ ട്രഷറർ ലെസ്ലി ഫെറാറയാണ്. രണ്ട് പേരും ജർമ്മനിയിൽ നിന്നും രണ്ടു പേർ സ്പെയിനിൽ നിന്നുമാണ്.

കൊവിഡ് കാരണം വത്തിക്കാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2014ലാണ് സാമ്പത്തിക രംഗത്തെ മേല്‍നോട്ടത്തിന് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ സമിതിയെ നിയമിക്കുന്നത്. സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നതാധികാര സമിതിയിൽ സ്ത്രീകളെ നിയമിച്ചത് വലിയ കാര്യമാണെന്ന് നാഷണല്‍ കാത്തോലിക്ക റിപ്പോര്‍ട്ടിൻ്റെ വത്തിക്കാന്‍ കറസ്‌പോണ്ടൻ്റ് ജോഷ്വാ മെക്കല്‍വി പറഞ്ഞു.

content highlights: Pope appoints six women to top roles on Vatican council in progressive step